2011 നവംബർ 12, ശനിയാഴ്‌ച


ആനക്കര

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ആനക്കര ഗ്രാമപഞ്ചായത്ത് . ആനക്കര പഞ്ചായത്തിന് 20.95 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഭാരതപ്പുഴയും, തെക്കുഭാഗത്ത് കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഭാരതപ്പുഴ, മലപ്പുറം ജില്ലയും കിഴക്കുഭാഗത്ത് പട്ടിത്തറ പഞ്ചായത്തുമാണ്. ആനക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴയുടെ തീരപ്രദേശമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ആനക്കര പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് പേരശ്ശന്നൂര്‍, കൂട്ടക്കടവ്, കാറ്റാടിക്കടവ്, അയ്യപ്പന്‍കാവ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയാണ്.